‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’; ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി ആസിഫ് അലി
കൗതുകമുണര്‍ത്തുന്ന പേരുമായി ഒരു മലയാള ചിത്രം ചിത്രീകരണം ആരംഭിക്കുന്നു. ‘ഭഗവാന്‍ ദാസന്‍റെ രാമരാജ്യം’ (Bhagavan Dasante Ramarajyam) എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ റഷീദ് പറമ്പില്‍ ആണ്. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. നടന്‍ ആസിഫ് അലിയാണ് (Asif Ali) സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പ്രകാശനം ചെയ്‍തത്. ഫെബിന്‍ സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ഷിഹാബ് ഓങ്ങല്ലൂര്‍, എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്‍ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം ഇന്ദുലാല്‍ കവീട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, നിര്‍മ്മാണ നിയന്ത്രണം രാജീവ് പിള്ളത്ത്, വിഎഫ്എക്സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്‍ണന്‍. കാസ്റ്റിംഗ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്.